തൃക്കരിപ്പൂർ: ജലബജറ്റിൽ നിന്ന് ജലസുരക്ഷയിലേക്ക് എന്ന ആശയവുമായി വലിയപറമ്പ് പഞ്ചായത്തിൽ ജലബജറ്റ് ശില്പശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.ടി. ബുഷ്റ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി. മനോജ് അധ്യക്ഷത വഹിച്ചു.
ജലബജറ്റ് എന്ത് എന്തിന് എന്ന വിഷയത്തിൽ ഹരിതകേരളം മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ പി.വി. ദേവരാജൻ, ജലബജറ്റിൽ നിന്ന് ജലസുരക്ഷയിലേക്ക് എന്ന വിഷയത്തിൽ ഇൻലാന്റ് നാവിഗേഷൻ അസി. എൻജിനിയർ കെ.വി. സുധാകരൻ എന്നിവർ ക്ലാസെടുത്തു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. ഷുക്കൂർ ഹാജി, ബി.എസ്. ഷെരീഫ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സിന്ധു, പഞ്ചായത്തംഗങ്ങളായ എം. ബാബു, എം.കെ.എം. അബ്ദുൾ ഖാദർ, കെ. ഷീജ, പി. മുഹമ്മദ് റാഫി, പി. ഖദീജ, സെക്രട്ടറി ജിമ്മി ജോർജ്, തൊഴിലുറപ്പ് അസി. എൻജിനിയർ എം. ഹിസാന എന്നിവർ പ്രസംഗിച്ചു.